Kannur
എക്സൈസിൽ ഓണം തുടങ്ങി-കഞ്ചാവ്, ചാരായം, വിദേശമദ്യം-മൂന്ന് കേസുകൾ ആറ് പ്രതികൾ
5 Aug 20251 മിനിറ്റ് വായന
തളിപ്പറമ്പ്: ഓണം സ്പെഷ്യൽ ഡ്രൈവ് തുടങ്ങി, തളിപ്പറമ്പ് എക്സൈസ് കഞ്ചാവും ചാരായവും മദ്യവും ഉൾപ്പെടെ പിടികൂടി.ആറുപേർക്കെതിരെ കേസെടുത്തു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്നലെ തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിന് ചേരാൻ കുഞ്ഞിരാമന്റെ പേരിലും പയ്യന്നൂരിൽ എക്സൈസ് ഇൻസ്പെക്ടർ ദിനേശന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിനു കെ.രാജന്റെ പേരിലും കേസെടുത്തു.
ആലക്കോട് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 5-ലിറ്റർ ചാരായവുമായി പിടിയിലായ സി.വി.ബാലൻ, കെ.ബാബു എന്നിവരുടെ പേരിലും കേസെടുത്തു.
തളിപ്പറമ്പ അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റ നേതൃത്വത്തിൽ 15 ഗ്രാം കഞ്ചാവ് കൈവശംവെച്ചതിന് വാസുദേവൻ, നൗഷാദ് എന്നിവരുടെ പേരിലും കേസെടുത്തു.പയ്യന്നൂർ-തളിപ്പറമ്പ് താലൂക്ക് പരിധിയിൽ റെയിഡ് ശക്തമാകുമെന്ന് സർക്കിൾ ഇൻസ്പെക്ടടർ എസ്. സതീഷ് പറഞ്ഞു.





