Kannur
HomeNews

മട്ടന്നൂരിൽ വരാന്തയിലെ ഗ്രില്ലില്‍ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു

29 Aug 20251 മിനിറ്റ് വായന
മട്ടന്നൂരിൽ വരാന്തയിലെ ഗ്രില്ലില്‍ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു

 


മട്ടന്നൂർ കോളാരിയില്‍ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റില്‍ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയില്‍. നടപടികള്‍ക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നല്‍കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക