Kannur
തളിപ്പറമ്പ് പോലീസിനെ കണ്ടപ്പോൾ മണൽലോറി ഉപേക്ഷിച്ച് ഡ്രൈവർ ഓടിരക്ഷപ്പെട്ടു
15 Aug 20251 മിനിറ്റ് വായന

തളിപ്പറമ്പ്: പോലീസിനെ കണ്ടപ്പോൾ മണൽലോറി ഉപേക്ഷിച്ച് ഡ്രൈവർ ഓടിരക്ഷപ്പെട്ടു, ഉപേക്ഷിച്ച മിനിലോറി പോലീസ്കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ് ഇൻസ്പെക്ടർ പി.ബാബുമോൻ, എസ്.ഐ കെ.വി.സതീശൻ, ഡ്രൈവർ സി.പി.ഒ നവാസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ 12,.25 നാണ് പറശിനിക്കടവ് അമ്മയുംകുഞ്ഞും ആശുപത്രിക്ക് സമീപംവെച്ച് മിനിലോറി പിടികൂടിയത്.
പോലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയ കെ.എൽ-18 ഡി-0206 നമ്പർ വണ്ടി കൂറച്ച് മുന്നിലായി നിർത്തിയ ശേഷം ഡ്രൈവർ ഓടിരക്ഷപ്പെടുകയായിരുന്നു.പറശിനിക്കടവ് ഭാഗത്തുനിന്നും ധർമ്മശാല ഭാഗത്തേക്ക് വരികയായിരുന്നു മിനിലോറി.





