Kannur
കണ്ണൂർ സിറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിച്ച നിലയിൽ
10 Aug 20251 മിനിറ്റ് വായന

കണ്ണൂർ സിറ്റിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ആയിക്കര മുഹ് യുദ്ദീൻ പള്ളിക്ക് സമീപത്തെ ഒരു വാടക വീടിൻ്റെ മുകള്‍ ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.കഴുത്തില്‍ മുറിവേറ്റ പാടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതദേഹത്തിന് ഒരു ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ട്. കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ സനില്‍കുമാറിന്റെനേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.





