Kannur
HomeNews

ബൈക്ക് മോഷണംപോയി

9 Aug 20251 മിനിറ്റ് വായന
 ബൈക്ക് മോഷണംപോയി

 


ചെറുവത്തൂർ:റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട മാട്ടൂൽ സ്വദേശിയുടെ ബൈക്ക് മോഷണംപോയി.മാട്ടൂൽ നോർത്ത് സിദ്ദിഖാബാദിലെ പൊന്നൻമുത്തർ വീട്ടിൽ പി.എം.മുഫീദ്മുസ്‌തഫയുടെ(22)കെ.എൽ-59 ഡി-8138 2011 മോഡൽ പാഷൻപ്രോ ബൈക്കാണ് മോഷ്ടിച്ചത്.ആഗസ്റ്റ് 6 ന് രാവിലെ 9.30 നും വൈകുന്നേരം 6.30 നും ഇടയിലുള്ള സമയത്താണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്.മുഫീദ് മുസ്തഫ ട്രെയിനിൽ മംഗളൂരുവിലേക്ക്പോയി തിരികെ വന്നപ്പോഴാണ് ബൈക്ക് കാണാതായ വിവരം അറിഞ്ഞത്.15,000 രൂപ നഷ്ട‌ം കണക്കാക്കുന്നു. ചന്തേര പോലീസ് കേസെടുത്തു.

ഹീറോ ഗ്ലാമർ ബൈക്ക് മോഷണം പോയി

 കണ്ണൂർ : ഹീറോ ഗ്ലാമർ ബൈക്ക് മോഷ്ടിച്ചതായി പരാതി. കണ്ണൂർ എസ്.എൻ.പാർക്കിന് സമീപത്തെ ജയ്സൺ ബിൽഡിംഗിന് സമീപത്ത് പാർക്ക് ചെയ്ത കെ.എൽ 13 എ.എസ് 7161 ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഇക്കഴിഞ്ഞ 7 ന് രാത്രി 10 നും 8ന് രാവിലെ 7നും ഇടയിലായിരുന്നു മോഷണം. മാക്സ് വെൽ അസോസിയേറ്റ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. 60,000/- രൂപ നഷ്ടം കണക്കാക്കുന്നു. കണ്ണൂർ ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക