Kannur
റേഡിയോ ഓൺ ചെയ്തതിന് വയോധികനെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് മർദ്ദിച്ചു
19 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വളപട്ടണം: സർക്കാർ നിയന്ത്രണത്തിലുള്ളവയോജന കേന്ദ്രത്തിൽ താമസിക്കുന്ന അന്തേവാസിയായ വയോധികനെറേഡിയോ ഓൺ ചെയ്തതിലുള്ള വിരോധത്തിൽ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. അഴീക്കോട് ചാലിലെ വയോജന കേന്ദ്രത്തിൽ താമസിക്കുന്ന അന്തേവാസി പട്ടാന്നൂർ കൂടാളിപ്രത്തെ ഇ.കെ.പത്മനാഭൻ്റെ (70) പരാതിയിലാണ് മറ്റൊരു അന്തേവാസിയായ വിജയനെതിരെ കേസെടുത്തത്.
ഈ മാസം 17 ന് ഉച്ചയ്ക്ക്1.15 മണിക്ക് അഴീക്കോട് ചാലിലെ ഗവ. വയോജന കേന്ദ്രത്തിൽ വെച്ചായിരുന്നു സംഭവം. വാക്കിംഗ് സ്റ്റിക്ക് കൊണ്ട് തലക്കും പുറത്തും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.





