Kannur
എംഡിഎംഎയുമായി യുവതി പിടിയില്‍: മാഹിയില്‍ വൻ മയക്കുമരുന്ന് വേട്ട
2 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തലശ്ശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ന്യൂ മാഹി പോലീസിൻ്റെ പിടിയിലായി. മാഹിയില്‍ പാലം ഭാഗത്ത് യുവതിയുടെ കൈവശം മയക്കുമരുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ന്യൂ മാഹി പോലീസും ഡാൻസാഫ് (DANSAF) ടീം അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് റുബൈദ പി.കെ.യില്‍ നിന്ന് മാരക ലഹരിവസ്തുവായ എംഡിഎംഎ കണ്ടെടുത്തത്.ന്യൂ മാഹി പരിമഠം ഹൈവേയുടെ സമീപത്ത് വെച്ചാണ് റുബൈദയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.
ന്യൂ മാഹി പോലീസ് സ്റ്റേഷൻ എസ്.ഐ. പ്രശോഭ് എം., എ.എസ്.ഐ. ശ്രീജ, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ സ്വപ്ന റാണി, സോജേഷ്, സിവില്‍ പോലീസ് ഓഫീസർ റിജില്‍നാഥ്, ഡാൻസാഫ് ടീം അംഗങ്ങള്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.





