Kannur
28 വർഷം മുൻപ് നഷ്ടപ്പെട്ട വിവാഹ മോതിരം തിരികെ കിട്ടി
4 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മയ്യിൽ: അരിമ്പ്രയിലെ തോട്ടിൽ 28 വർഷം മുൻപ് നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചു.
അരിമ്പ്ര സ്വദേശി ഒ വി വസന്ത കുമാരിയുടെ അരപ്പവൻ വരുന്ന വിവാഹ മോതിരമാണ് വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയത്.
മൂലയിൽ താഴെ ഉറവ് ചാലിൽ നിന്ന് കുളിക്കുകയായിരുന്ന മുല്ലക്കൊടി പടിഞ്ഞാറ് യൂണിറ്റിലെ ബാലസംഘം പ്രവർത്തരായ കെ ഋതുനന്ദ്, കെ വി ഷാരോൺ, കെ ശ്രീനന്ദ്, എൻ കെ ഋതുനന്ദ് എന്നിവർക്കാണ് സ്വർണ മോതിരം തോട്ടിലെ മണ്ണിൽ നിന്നും കളഞ്ഞ് കിട്ടുന്നത്.
മോതിരത്തിലെ പേരാണ് ഉടമയായ വസന്ത കുമാരിയെ കണ്ടെത്താൻ ഇടയാക്കിയത്. വർഷങ്ങൾക്ക് മുൻപ് അരിമ്പ്രയിലെ വീടിന് സമീപത്തെ തോട്ടിൽ നിന്ന് തുണി കഴുകുന്നതിന് ഇടയിലാണ് ഭർത്താവ് അശോകൻ സമ്മാനിച്ച മോതിരം നഷടപ്പെടുന്നത്. തുടർന്ന് ദിവസങ്ങളോളം വിവാഹ മോതിരത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയിരുന്നില്ല.





