Kannur
റെയിൽവേ ട്രാക്കിലേക്ക് പാഞ്ഞുകയറി വാൻ; ട്രാക്കിൽ കുടുങ്ങിയ വാഹനം മാറ്റിയത് ഒന്നരമണിക്കൂറിനുശേഷം
14 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാപ്പിനിശ്ശേരി : പാചകവാതക സിലിണ്ടറുകളുമായി പോയ പിക്കപ് വാൻ നിയന്ത്രണംവിട്ട് റെയിൽവേ ട്രാക്കിലേക്ക് പാഞ്ഞുകയറി.ഒരുമണിക്കൂറിലേറെ വാഹനം ട്രാക്കിൽ കുടുങ്ങിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 10.15ന് ഇരിണാവ് റോഡ് റെയിൽവേ ലവൽ ക്രോസിലാണ് സംഭവം.കണ്ണൂർ ഭാഗത്തേക്കുള്ള റെയിൽവേട്രാക്കുകൾക്കിടയിലുള്ള ഭാഗത്താണ് വാഹനം കുടുങ്ങിയത്.
പിക്കപ് വാനിന്റെ ഡ്രൈവർ പാപ്പിനിശ്ശേരി സ്വദേശി ഷമീമിനെ കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽനിന്നുള്ള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ കടന്നുപോയഉടനെയാണ് വാൻ ട്രാക്കിലേക്ക് പാഞ്ഞുകയറിയത്. പാചകവാതക സിലിണ്ടറുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. 11.30ന് ക്രെയിൻ എത്തിച്ചു വാഹനം റെയിൽവേ ട്രാക്കിൽ നിന്നു മാറ്റി.





