ക്വാട്ടേർസിൽ കവർച്ച ആഭരണങ്ങളും പണവും കവർന്നു

വളപട്ടണം: താമസിക്കുന്ന ക്വാട്ടേർസിന്റെ പിൻവശത്തെ വാതിൽ കുത്തി തുറന്ന മോഷ്ടാവ് മുറിയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും കവർന്നു. തമിഴ്നാട് മാവട്ടം സ്വദേശി സുബ്രഹ്മണ്യം (60) താമസിക്കുന്ന അഴീക്കോട് കച്ചേരിപ്പാറ ജുമാ മസ്ജിദിന് സമീപത്തെ വാടക ക്വാട്ടേർസിലാണ് കവർച്ച.
പിൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുറിയിലുണ്ടായിരുന്ന ബാഗിന്റെ പൂട്ട് പൊളിച്ച് അകത്ത് സൂക്ഷിച്ച മൂന്ന് പവന്റെ മാലയും 10,000 രൂപ വിലവരുന്ന വെള്ളി അരഞ്ഞാണവും 7000 രൂപ വില വരുന്ന വെള്ളി പാദസരവും 2000 രൂപ വില വരുന്ന വെള്ളി ബ്രേസ് ലൈറ്റും 3000 രൂപയും കവർന്നു. പൂട്ടിയിട്ടിരുന്ന ക്വാട്ടേർസിൽ ഈ മാസം25 ന് രാവിലെ 8.30 മണിക്കും 4.45 മണിക്കുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. 2, 32, 000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.





