Kannur
HomeNews

കണ്ണൂരിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

21 Aug 20251 മിനിറ്റ് വായന
കണ്ണൂരിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

 

പരിയാരം: യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു.കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)ആണ് മരിച്ചത്.പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി വിജേഷാണ് ആക്രമണം നടത്തിയത്.ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു സംഭവം.

പൊള്ളലേറ്റ ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ വിജേഷിനും പൊള്ളലേറ്റിരുന്നു.യുവതിയുടെ വീട്ടിലെത്തിയ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നുവത്രേ. വിജേഷിന്റെ നിലയും ഗുരുതരമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക