Kannur
HomeNews

തളിപ്പറമ്പ് ബൈക്കിലെത്തി മാലമോഷണം രണ്ടാംപ്രതിയും പിടിയിൽ

11 Aug 20251 മിനിറ്റ് വായന
   തളിപ്പറമ്പ് ബൈക്കിലെത്തി മാലമോഷണം രണ്ടാംപ്രതിയും പിടിയിൽ

 


തളിപ്പറമ്പ്: വയോധികയുടെ മാല കവർന്ന കേസിലെ രണ്ടാം പ്രതിയും പോലീസ് പിടിയിൽ.വരഡൂൽ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പിൽ വീട്ടിൽ പി.വി.കണ്ണന്റെ ഭാര്യയായ ടി.സുലോചനയുടെ(64) മാലയാണ് പിടിച്ചുപറിച്ചത്.

കേസിലെ രണ്ടാംപ്രതി കാസർഗോഡ് ഉദുമ വേദിത്തറക്കൽ സ്വദേശി പക്യാര വീട്ടിൽ മുഹമ്മദ് ഇജാസിനെയാണ്(23)തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

ഈ കേസിലെ മറ്റൊരു പ്രതി സുള്ള്യ സ്വദേശി അബ്‌ദുൾറഹീമിനെ ജൂൺ 7 ന് പോലീസ് പിടികൂടിയിരുന്നു.മെയ്-22 ന് രാവിലെ 9.30 നാണ് സംഭവം നടന്നത്.കടയിൽ പോയിവരികയായിരുന്ന സുലോചനയുടെ ഒന്നേകാൽ പവൻ താലിമാലയാണ് തട്ടിയെടുത്തത്.

സി.സി.ടിവി ദൃശ്യങ്ങളുമായി സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.മംഗളൂരുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളിലാണ് റഹീമും ഇജാസും കേരളത്തിലെത്തി മാലപൊട്ടിക്കൽ നടത്തിയിരുന്നത്.നിരവധി കേസുകളിലെ പ്രതിയാണ്. ബേക്കലിൽ വെച്ചാണ് പോലീസ് ഇജാസിനെ പിടികൂടിയത്.മാല റഹീമിൻറെ കയ്യിലാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക