Kannur
HomeNews

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ലാബിൽ പരിശോധനക്ക് എത്തുന്നവർക്ക് നിൽപ്പ് ശിക്ഷ

8 Aug 20251 മിനിറ്റ് വായന
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ലാബിൽ പരിശോധനക്ക് എത്തുന്നവർക്ക് നിൽപ്പ് ശിക്ഷ

 


തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ലാബിൽ പരിശോധനക്ക് എത്തുന്ന രോഗികൾക്ക് നിൽപ്പ് ശിക്ഷ.

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച പുതിയ ആശുപത്രി കെട്ടിടത്തിലെ ക്ലിനിക്കൽ ലാബിൽ ഒരു ദിവസം നൂറിലേറെ രോഗികളാണ് വിവിധ പരിശോധനകൾക്കായി എത്തുന്നത്.

ലാബിന് മുന്നിൽ ആകെയുള്ളത് വെറും നാലുപേർക്ക് മാത്രം ഇരിക്കാനുള്ള സൗകര്യം.എന്നാൽ ഒരേ സമയം മുപ്പതോളം പേരാണ് ലാബിന് മുന്നിൽ ടോക്കൺ എടുത്ത് ഊഴം കാത്തിരിക്കുന്നത്.

ചുരുങ്ങിയത് ഒന്നര മണിക്കൂർ സമയമെങ്കിലും കാത്തിരുന്നാൽ മാത്രമേ ടെസ്റ്റ് നടത്തി റിസൾട്ടുമായി പോകാൻ കഴിയൂ.രോഗികൾ പലരും അവശരായി നിലത്ത് ഇരിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ.ഇവിടെ കൂടുതൽ ഇരിപ്പിടങ്ങൾ സജീകരിക്കാൻ സൗകര്യമുണ്ടെങ്കിലും ബന്ധപ്പെട്ടവർ അതിനി തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക