വീണ്ടും കളംപിടിച്ച് തെരുവുനായകള്‍ കണ്ണൂര്‍ നഗരത്തില്‍ 14 പേര്‍ക്ക് കടിയേറ്റു

ചെറിയ ഇടവേളക്ക് ശേഷം നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം.കാള്‍ടെക്സ്,സബ്ബ് ജെയില്‍ പരിസരം അത്താഴക്കുന്ന്,വാരം എന്നിവിടങ്ങളിലായി ഇന്നലെ കടിയേറ്റത് 14 പേർക്ക്.പരിക്കേറ്റവർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.കടിച്ച നായയെ പിടികൂടിയെന്ന് അധികൃതർ പറഞ്ഞു .കഴിഞ്ഞ മാസം 12 ന് പയ്യാമ്ബലം ഭാഗത്തുള്ള തില്ലേരി മിലിട്ടറി ആശുപത്രിക്ക് സമീപത്ത് വച്ച് മൂന്നുപേർക്ക് കടിയേറ്റിരുന്നു.ഒരു മാസം പിന്നിടുമ്ബോഴേക്കാണ് വീണ്ടും തെരുവുനായ 14 പേരെ കടിച്ചു കീറിയത്.പ്രീത, സുധ, താവക്കരയിലെ നിസാർ, സുഹൈല്‍, കണ്ണപുരത്തെ പ്രതാപ്, വാരം സ്വദേശി ലത്തീഫ്, മലപ്പുറത്തെ മോഹനൻ, ബ്ലാത്തൂരിലെ പത്മനാഭൻ, മാതമംഗലത്തെ സുഹൈല്‍, പാപ്പിനിശേരി സ്വദേശി ഗോപിക എന്നിവരടക്കമുള്ളവർക്കാണ് കടിയേറ്റത്.
കൂടുതല്‍ പേർക്കും കാലിനാണ് കടിയേറ്റത്. 12.30 മുതല്‍ പകല്‍ രണ്ട് വരെയുള്ള സമയങ്ങളിലാണ് നായയുടെ പരാക്രമം ഉണ്ടായത്. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി കുത്തിവെപ്പെടുത്തു.
വഴി നടക്കാനാകാതെ ജനം
നഗരത്തില്‍ ആളുകള്‍ക്ക് തെരുവുനായ പേടിച്ച് വഴി നടക്കാൻ പോലും കഴിയാത്തെ സ്ഥിതിയാണ്.പയ്യാമ്ബലത്ത് പേവിഷബാധയേറ്റ് അഞ്ചുവയസുകാരൻ കഴിഞ്ഞമാസമാണ് മരിച്ചത്.കണ്ണൂർസിറ്റി, പയ്യാമ്ബലം, ബർണശ്ശേരി, കാള്‍ടെക്സ്, താണ, റെയില്‍വേ സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളെല്ലാം തെരുവുനായ്ക്കള്‍ വിഹരിക്കുകയാണ്. കഴിഞ്ഞദിവസം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് രണ്ടുപേരെ നായ കടിച്ചിരുന്നു. രണ്ടുമാസം മുമ്ബ് റെയില്‍വേ സ്റ്റേഷനില്‍നിന്നടക്കം ഒരു ദിവസം 11 പേരെയും തൊട്ടടുത്ത ദിവസം എഴുപതോളം പേരെയും തെരുവ് നായ കടിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാള്‍ടെക്സിലെ മൂന്നുനില കെട്ടിടത്തില്‍ കയറിയ തെരുവുനായ വിദ്യാർത്ഥികളെ ഓടിച്ചത് കഴിഞ്ഞ ദിവസമാണ്.സ്‌കൂളുകളിലേക്കും രാവിലെ മദ്രസയിലേക്കും വിദ്യാർത്ഥികളുടെ ഒപ്പം രക്ഷിതാക്കളും ഒരുമിച്ച് പോകേണ്ട അവസ്ഥയാണ് . ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നാലെ ഓടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും കുറവല്ല.
ഒറ്റ ഷെല്‍ട്ടറില്‍ പ്രതിരോധമൊരുക്കി അധികൃതർ
ഒറ്റദിവസം എഴുപതോളം പേർക്ക് കടിയേറ്റതിനെ തുടർന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ കോർപറേഷൻ മാളികപറമ്ബില്‍ തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടർ സ്ഥാപിച്ചെങ്കിലും കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനായിട്ടില്ല. തെരുവുനായ വിഷയത്തില്‍ കോർപറേഷനും ജില്ല പഞ്ചായത്തും പരസ്പരം പഴിചാരുകയാണ് ഇപ്പോഴും. എണ്‍പതോളം പേർക്ക് കടിയേറ്റതിന് പിന്നാലെ രണ്ടുദിവസത്തിനുള്ളില്‍ മൂന്ന് താത്ക്കാലിക ഷെല്‍ട്ടർ ഹോമുകള്‍ സ്ഥാപിച്ച് നഗരത്തില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടേക്ക് മാറ്റണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചിരുന്നു. മൂന്നുദിവസത്തിനുള്ളില്‍ നടപടി എടുക്കുമെന്ന് കോർപ്പറേഷൻ ഉറപ്പ് നല്‍കിയെങ്കിലും ഒറ്റ ഷെല്‍ട്ടറില്‍ നടപടി ഒതുങ്ങി. ആവശ്യമായ ഷെല്‍ട്ടർ ഹോം കണ്ടെത്തുന്നതില്‍ പോലും അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. നിലവില്‍ കോർപ്പറേഷൻ ചാലാട് മാളികപ്പറമ്ബില്‍ കണ്ടെത്തിയ ഷെല്‍ട്ടറില്‍ 20 നായകളെ ഇടാൻ മാത്രമെ സൗകര്യമുള്ളു.





