Kannur
പരിയാരത്ത് വീട് എഴുതിക്കൊടുക്കാത്തതിന് മകന് അമ്മയെ മര്‍ദ്ദിച്ചു
12 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: വീട് എഴുതിക്കൊടുക്കാത്ത വിരോധത്തിന് അമ്മയെ മര്‍ദ്ദിച്ച മകന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.
ഏഴിലോട് അറത്തിപ്പറമ്പിലെ മോലോംകുളങ്ങര വീട്ടില്‍ എം.കെ.പത്മിനിയുടെ(57) പരാതിയിലാണ് മകന് ബിജുവിന്റെ പേരില്‍ കേസെടുത്തത്.ഇക്കഴിഞ്ഞ 11 ന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സ്വര്‍ണ്ണം എടുത്ത് വില്‍പ്പന നടത്തിയത് ചോദ്യം ചെയ്തതും വീട് ബിജുവിന്റെ പേരില്‍ എഴുതിക്കൊടുക്കാത്തതും കാരണംഅശ്ലീലഭാഷയില് ചീത്തവിളിക്കുകയുംതടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്തതായാണ്പരാതി.





