Kannur
HomeNews

കണ്ണൂർ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ കെഎസ്യൂ പ്രവർത്തകനെ എംഎസ്എഫ് - യൂത്ത് ലീഗ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി

20 Aug 20251 മിനിറ്റ് വായന
 കണ്ണൂർ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ കെഎസ്യൂ പ്രവർത്തകനെ എംഎസ്എഫ് - യൂത്ത് ലീഗ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി





കെഎസ്‌ പ്രവർത്തകനെ എംഎസ്എഫ് പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ കെഎസ പ്രവർത്തകനായ അജ്‌മൽ റോഷനാണ് മർദ്ദനമേറ്റത്. കോളേജ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകാൻ എംഎസ്എഫ് അനുവദിച്ചില്ലെന്ന് കെഎസ്യു ആരോപിച്ചു.

നോമിനേഷൻ നൽകാൻ ശ്രമിച്ച വിദ്യാർത്ഥിയെ പിന്തുടർന്ന് തടഞ്ഞ് നിർത്തി മർദിച്ചെന്നാണ് പരാതി. കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിനെതിരെ എംഎസ്എഫ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പരാതിക്ക് പിന്നാലെയാണ് കെഎസ്യൂ പ്രവർത്തകർക്ക് നേരെ എംഎസ്എഫ് ആക്രമണം നടത്തിയതെന്നാണ് പരാതി.

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് വഞ്ചിച്ചെന്നും കാണിച്ചാണ് എംഎസ്എഫ് ഡിസിസിക്കും കെപിസിസിക്കും പരാതി നൽകിയത്.


എംഎസ്എഫ് മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്നും ഏകാധിപത്യപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും കാണിച്ച് കെഎസ്‌യുവും പരാതി നൽകിയിരുന്നു.


കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ല‌ിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി എന്നിവർക്കായിരുന്നു പരാതി നൽകിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക