Kannur
പരിയാരത്ത് ഭിന്നശേഷിക്കാരിയെ ഓട്ടോയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം-യുവാവ് അറസ്റ്റില്‍
19 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.പരിയാരം വായാട് മുക്കിലെ പാലക്കോടന്‍ വീട്ടില്‍ നൗഷാദ് (40) നെയാണ് പരിയാരം ഇന്‍സ്പെക്ടര്‍ രാജീവന് വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്.പരിയാരം സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 50 കാരിയാണ് പരാതിക്കാരി.ഈ മാസം 13ന് വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം.
ചുടലയില്‍ നിന്നും ഓട്ടോയില്‍ കയറിയ യുവാവ് യാത്രക്കിടെ സ്ത്രീയെ കയറിപിടിക്കുകയായിരുന്നു.2018 ല്‍ ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആക്രമിച്ച സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് നൗഷാദിനെതിരെ കേസെടുത്തിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





