Kannur
HomeNews

റേഷൻ കടയുടെ തട്ടിൻ‌മുകളിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി; 7 അടി നീളം

31 Aug 20251 മിനിറ്റ് വായന
റേഷൻ കടയുടെ തട്ടിൻ‌മുകളിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി; 7 അടി നീളം

 


തലശ്ശേരി ∙ റേഷൻ കടയുടെ തട്ടിൻ‌ മുകളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി സുരക്ഷിത താവളത്തിലേക്ക് തുറന്നു വിട്ടു. രണ്ടാം ഗേറ്റ് അഞ്ചാംപീടികയിലെ റേഷൻ കടയുടെ മുകളിലെ തട്ടിൻപുറത്ത് എലി കുഴിച്ചെടുത്ത മാളത്തിലാണ് 7 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ തട്ടിൻമുകളിൽ വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. ഉടമ കെ.നിർമല വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് കണ്ണവം റെസ്ക്യു വാച്ചർ ബിജിലേഷ് കോടിയേരിയുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് ഇതിനെ കൂട്ടിലാക്കി ആവാസ കേന്ദ്രത്തിൽ കൊണ്ടുപോയി തുറന്നു വിട്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക