Kannur
HomeNews

പോക്സോ കേസില്‍ തളിപ്പറമ്പിലെ വ്യാപാരി അറസ്റ്റില്‍

16 Aug 20251 മിനിറ്റ് വായന
പോക്സോ കേസില്‍ തളിപ്പറമ്പിലെ വ്യാപാരി അറസ്റ്റില്‍

 


തളിപ്പറമ്പ്: പോക്‌സോ കേസില്‍ വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ വ്യാപാരി കീഴാറ്റൂരിലെകെ.വി.മധുസൂതനനെയാണ്(54)തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ആഗസ്ത്-10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ബന്ധുവീട്ടില്‍ പോയ മധുസൂതനന്‍ അവിടെ വന്ന അയല്‍വീട്ടിലെ 10 വയസായ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

തളിപ്പറമ്പ് മാര്‍ക്കറ്റിലെ മധുസൂതന ഡയറി ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക