Kannur
HomeNews

വാഹനങ്ങളെ വീഴ്ത്തി റോഡിൽ ഓയിൽ; ഒഴുകിയത് ലോറിയിൽനിന്ന്

27 Aug 20251 മിനിറ്റ് വായന
വാഹനങ്ങളെ വീഴ്ത്തി റോഡിൽ ഓയിൽ; ഒഴുകിയത് ലോറിയിൽനിന്ന്

 


കണ്ണൂർ : കാൽടെക്സിൽ ലോറിയിൽനിന്ന് ഓയിൽ റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് പിന്നാലെ വന്ന ഇരുചക്രവാഹനങ്ങൾ തെന്നി വീണു. ഗാന്ധിസർക്കിളിൽ പിന്നാലെവന്ന വാഹനങ്ങൾ പതിയെയാണ് ഓടിയിരുന്നത് എന്നതിനാൽ യാത്രക്കാരൻ അപായത്തിൽനിന്ന് ഒഴിവായി.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് പിന്നീട് അതുവഴി കടന്നുവന്ന ബൈക്ക് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകിയശേഷമാണ് അപകടഭീതി ഒഴിഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക