Kannur
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി
21 Aug 20251 മിനിറ്റ് വായന

സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഇ ഡിവിഷനിലെ 12-ാം നമ്പർ സെല്ലിന്റെ ഭിത്തിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ കണ്ടെത്തിയത്. സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരിൽ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടികൂടുന്നത്. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ സൗകര്യമുണ്ടെന്ന് ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. പണം നൽകിയാൽ പുറത്തേക്ക് വിളിക്കാൻ കഴിയുമെന്നും ഗോവിന്ദച്ചാമി പറഞ്ഞിരുന്നു.
10 ദിവസം മുമ്പ് സെൻട്രൽ ജയിലിൽ നിന്നും മൂന്ന് മൊബൈലുകൾ പിടികൂടിയിരുന്നു. മൊബൈൽ ഫോണുകളും ചാർജറുകളും ഇയർഫോണുകളുമാണ് കണ്ടെത്തിയത്. ന്യൂ ബ്ലോക്കിൽ കല്ലിനടിയിലും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു ഫോണുകൾ കണ്ടെത്തിയത്. ഇതിന് മുമ്പും പല തവണ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടിയിട്ടുണ്ട്.





