Kannur
സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടിച്ചു
28 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സെൻട്രൽ ജയിലിൽനിന്ന് വീണ്ടും മൊബൈൽ ഫോൺ പിടിച്ചു. പുതിയ ബ്ലോക്കിലെ തടവുകാരൻ യു.ടി. ദിനേശിൽനിന്നാണ് സിം കാർഡ് ഉൾപ്പെടെ മൊബൈൽ ഫോൺ കണ്ടെടുത്തത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ സെല്ലിൽ ഒളിപ്പിച്ചനിലയിലാണ് ഫോൺ ഉണ്ടായിരുന്നത്.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. മൊബൈൽ ഫോണും ലഹരി ഉത്പന്നങ്ങളും ജയിലിലേക്ക് എറിഞ്ഞുനൽകാൻ ശ്രമിച്ച ഒരാൾ കഴിഞ്ഞദിവസം പിടിയിലായിരുന്നു.





