Kannur
HomeNews

കണ്ണൂരിൽ മിനിലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴേക്ക് വീണ് അപകടം; വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം

24 Aug 20251 മിനിറ്റ് വായന
കണ്ണൂരിൽ മിനിലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴേക്ക് വീണ് അപകടം; വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം

 


കണ്ണൂർ: ചൊക്ലിയിൽ മിനിലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴേക്ക് വീണ് അപകടം. വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം . കുണ്ടൻചാലിൽ ഹൗസിൽ ജാനു (85)ആണ് മരിച്ചത് .


ഒളവിലം നോർത്ത് യുപി സ്‌കൂളിന് സമീപത്തായാണ് അപകടം നടന്നത്. റോഡിന് സമീപത്ത് നിർത്തിയിട്ട് വാടക സാധനങ്ങൾ ഇറക്കുകയായിരുന്ന ഗുഡ്സ് മിനിലോറി ബ്രേക്കിൽ നിന്ന് മാറി താഴോട്ട് നീങ്ങി താഴെ വീട്ടിനു മുന്നിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് വീട്ടിലെ മുന്നിൽ നിന്നും തുണി അളക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്കാണ് വാഹനം വീണത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനുവിനെ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി മഹേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മുൻവശത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായതത്രെ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക