Kannur
HomeNews

കണ്ണൂരിൽ ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ ആറ് പേർ എംഡിഎംഎയുമായി പിടിയിൽ

17 Aug 20251 മിനിറ്റ് വായന
കണ്ണൂരിൽ ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ ആറ് പേർ എംഡിഎംഎയുമായി പിടിയിൽ


ഷുഹൈബ് വധക്കേസ് പ്രതിയുൾപ്പെടെ ആറ് പേർ എംഡിഎംഎയുമായി പിടിയിൽ. 27.820 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂർ സ്വദേശി മജ്നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യിൽ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്.


ഇവരിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോടുള്ള ഒരു ലോഡ്‌ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ആറ് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക