Kannur
HomeNews

കണ്ണൂര്‍ വളപട്ടണത്ത് ചരക്ക് ലോറി ഡിവൈഡറില്‍ കുടുങ്ങി

21 Aug 20251 മിനിറ്റ് വായന
കണ്ണൂര്‍ വളപട്ടണത്ത് ചരക്ക് ലോറി ഡിവൈഡറില്‍ കുടുങ്ങി

 


കണ്ണൂർ - കാസർകോട് ദേശീയപാതയില്‍ ചരക്കു ലോറി ഡിവൈഡറില്‍ കയറി. വളപട്ടണം പാലത്തിനടുത്തെ പെട്രോള്‍ പമ്ബിൻ്റെ മുൻപിലെ റോഡിലാണ് ഇന്ന് പുലർച്ചെ മംഗ്ളൂരിലേക്ക് സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന അശോക് ലെയ്ലാൻഡ് ചരക്കു ലോറി ഡിവൈഡറില്‍ കയറിയത്.അപകടത്തില്‍ ആർക്കും പരുക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. വളപട്ടണം പൊലിസും ഫയർ ഫോഴ്സുമെത്തി ലോറി റോഡരികിലേക്ക് മാറ്റി ഗതാഗത തടസമൊഴിവാക്കി.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക