Kannur
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിരവധി ഒഴിവുകൾ, ആഗസ്ത് 21, 26, 27 തീയ്യതികളിലായി വാക്ക് ഇൻ ഇന്റർവ്യൂ
17 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സ്റ്റോർ സൂപ്പർവൈസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ചെയർക്സൈഡ് അസിസ്റ്റന്റ് തസ്‌തികകളിലാണ് ഒഴിവുള്ളത്. ആഗസ്ത് 21, 26, 27 തീയ്യതികളിലായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എല്ലാ തസ്തികകളിലും നിയമനം താത്ക്കാലികമാണ്.
ആഗസ്ത് 21 ന് രാവിലെ 11.30 മണിക്കാണ് സ്റ്റോർ സൂപ്പർവൈസർ, ഫാർമസിസ്റ്റ് തസ്തികളിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ നടക്കുക. ഫാർമസി കോഴ്സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ( ബി ഫാം / ഡി ഫാം)കഴിഞ്ഞ് 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം എന്നതാണ് സ്റ്റോർ സൂപ്പർവൈസർ തസ്തികയിലെ യോഗ്യത. ഫാർമസി കോഴ്സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ (ബി ഫാം / ഡി ഫാം) നേടിയവർക്ക്ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
റേഡിയോഗ്രാഫർ തസ്‌തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 26 ന് രാവിലെ 11.30 മണിക്കാണ്.ഹയർസെക്കന്ററി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായശേഷം സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും റേഡിയോളജിക്കൽ ടെക്നോളജി കോഴ്സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ നേടിയിരിക്കണം എന്നതാണ് ഈ തസ്തികയിലേക്കുള്ള യോഗ്യത.





