Kannur
HomeNews

കണ്ണൂരിൽ ഗവണ്മെന്റ് റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ സീലിങ് തകർന്നു വീണു

22 Aug 20251 മിനിറ്റ് വായന
കണ്ണൂരിൽ ഗവണ്മെന്റ് റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ സീലിങ് തകർന്നു വീണു


കണ്ണൂർ ഗവണ്മെന്റ്റ് റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ സീലിങ് തകർന്നു വീണു. ഭാഗ്യവശാൽ അപകടസമയം ഹാളിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ് ഈ ഹാളിലായിരുന്നു നടത്താനിരുന്നതെന്ന് വിവരം. സീലിങ് ഇടിഞ്ഞുവീണതിനെ തുടർന്ന് സൗണ്ട് സിസ്റ്റം, പ്രൊജക്‌ടർ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ തകർന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക