Kannur
Home•News

കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട; 43.45 ഗ്രാം എംഡി എം എ യുമായി യുവാവ് അറസ്റ്റിൽ

3 Aug 20251 മിനിറ്റ് വായന
കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട; 43.45 ഗ്രാം എംഡി എം എ യുമായി യുവാവ് അറസ്റ്റിൽ


 കണ്ണൂർ: വില്പനക്കായി എത്തിച്ച 43.45 ഗ്രാം എംഡി എം എ യുമായി യുവാവിനെ ടൗൺ പോലീസ് പിടികൂടി. കൊറ്റാളിതക്വാ മസ്ജിദിന് സമീപത്തെ ചില്ലിന്റവിട യാസർ അറാഫത്തിനെ (30)യാണ് ടൗൺ എസ്.ഐ.കെ.അനുരൂപ്, എസ്.ഐ.വിത്സൺ പി.ജെ. എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ശനിയാഴ്ച എസ്.ബി.ഐ പുഴാതി ബ്രാഞ്ചിന് സമീപം വെച്ച് കെ.എൽ.13.എ .ജെ.6180 നമ്പർ സ്‌കൂട്ടറിൽ കടത്തുന്നതിനിടെ 13.05 ഗ്രാം എംഡി എം എ യും ത ക്വാ പള്ളിക്ക് സമീപത്തെ പ്രതിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ.07.സി വൈ.3074 നമ്പർ കാറിൽ സൂക്ഷിച്ച 30.41 ഗ്രാം എംഡി എം എ യും ഉൾപ്പെടെ 43.45 ഗ്രാം എംഡി എം എ യു മായാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക