Kannur
ജലജീവൻ മിഷൻ ജോലിക്ക് വന്ന തൊഴിലാളി തോട്ടിൽ മുങ്ങി മരിച്ചു
18 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കരിവെള്ളൂർ: ജലജീവൻ മിഷൻ ജോലിക്ക് വന്ന തൊഴിലാളി തോട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം മാടത്തറ സ്വദേശി എസ്. അനീഷ് (35 ) ആണ് കൊഴുമ്മൽ വെരീക്കര തോട്ടിൽ മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ട് 3.30 നായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിച്ച് അനീഷ് തോട്ടിൽ ഇറങ്ങുകയായിരുന്നു.
കൂടെയുള്ള രണ്ട് പേർ കരയിൽനിൽക്കുകയായിരുന്നു. കുളിക്കുന്നതിനിടെ തോട്ടിൽ മുങ്ങിയ അനീഷിനെ ഒപ്പമുള്ളവർ കരിവെള്ളൂരിലെയുംപയ്യന്നൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം ഗവ. കോളജിലേക്ക് മാറ്റി.





