Kannur
സൈബർ തട്ടിപ്പ് ; പയ്യന്നൂരിൽ യുവതിയുടെ 5, 75,000 തട്ടിയെടുത്തു
12 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ: വാട്സാപ്പിൽ വ്യാജ ഓൺലൈൻ ലിങ്ക് അയച്ചുകൊടുത്ത് യുവതിയുടെ ബേങ്ക് അക്കൗണ്ടിൽ നിന്നും 5, 75,000 രൂപ തട്ടിയെടുത്തു. പയ്യന്നൂർ കേളോത്ത് സുരക്ഷിത് ഹൗസിലെ സിതാര അനിലിൻ്റെ പണമാണ് തട്ടിയെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് 28ന് ഉച്ചയ്ക്ക് 1.08 നു ആണ് പരാതിക്കാസ്പദമായ സംഭവം.
യുവതിയുടെ വാട്സാപ്പിലേക്ക് ആർ ടി ഒ ട്രാഫിക് ചലാൻ 500. എ പി കെ എന്ന മെസേജ് അയച്ചത് തുറന്നു നോക്കിയതിനെ തുടർന്ന് സ്വന്തം പേരിലുള്ള എച്ച് ഡി.എഫ്.സി ബേങ്ക് പയ്യന്നൂർ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും സ്ഥിര നിക്ഷേപം ബ്രേക്ക് ചെയ്തും നെറ്റ് ബാങ്കിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരാതിക്കാരിയുടെ പേരിൽ ലോണായും 5, 75,000 രൂപ പിൻവലിച്ച് വഞ്ചിച്ചുവെന്ന പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.





