Kannur
HomeNews

ശ്രീസ്ഥയിൽ പ്രതിസന്ധികളും അതിജീവനവും - പഠന ക്ലാസ്

24 Aug 20251 മിനിറ്റ് വായന
ശ്രീസ്ഥയിൽ പ്രതിസന്ധികളും അതിജീവനവും - പഠന ക്ലാസ്

 


ശ്രീസ്ഥ ഗ്രാമീണ വായനശാലാ വനിതാവേദി പഴയങ്ങാടി ശാസ്ത്രയുടെ സഹകരണത്തോടെ 'പ്രതിസന്ധികളും അതിജീവനവും , എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. പരിപാടി കണ്ണൂർ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.സുലജ ഉദ്ഘാടനം ചെയ്തു.നമ്മുടെയൊക്കെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ സ്വന്തംകൈകളിലാണെന്നും വനിതകളെ സംബന്ധിച്ചേടത്തോളം  പ്രതിസന്ധികളെ അതിജീവിക്കാൻ നിരവധി പദ്ധതികൾ നാട്ടിലുണ്ടെന്നും ഉദ്ഘാടക വിശദമാക്കി.വനിതാവേദി പ്രസിഡണ്ട് പി.പി. രേഖ അദ്ധ്യക്ഷയായി. ശാസ്ത്ര ഫാമിലി കൗൺസലിംഗ് ഡയരക്ടർ വി.ആർ.വി. ഏഴോം ക്ലാസ് നയിച്ചു.

വായനശാലാ പ്രസിഡണ്ട് വിഗേഷ് ഒ.വി, സെക്രട്ടരി ബിജു വി. പി, വനിതാവേദി സിക്രട്ടരി നിഷ.ടി.വി, അജിത പി.വി,സജിത.കെ.വി, ഉഷ.എ, രമ്യ പി.വി. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ശാസ്ത്ര ഫാമിലി കൗൺസലർ രഹ്നാസ്പി.വി,

ഷെൽട്ടർ ഹോം സുപ്രണ്ട് സുജ.എൻ എന്നിവരുംപരിപാടിയിൽ പങ്കെടുത്തു. വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീസ്ഥയിൽ  വനിതാസുരക്ഷാസേന രൂപീകരിക്കാനും  ധാരണയായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക