Kannur
തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2. 750 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി
2 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തലശേരി: റെയിൽവേസ്റ്റേഷനിൽ എക്സൈസ് സംഘവും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവു ശേഖരം പിടികൂടി.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. കെ. വിജേഷും സംഘവും തലശ്ശേരി റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടാം നമ്പർ ഫോമിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 2.750 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എൻഡിപിഎസ് കേസെടുത്ത്പ്രതിയെ അന്വേഷിച്ചു വരുന്നു.
പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെകടർ ഗ്രേഡ് ഷാജി. യു, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ബിജു. കെ, ഷാജി സി.പി, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു എൻ. സി, ആർ പി എഫ് എ എസ് ഐ മനോജ്‌കുമാർ, ഹെഡ് കോൺസ്റ്റബിൾപവിത്രൻ ഇ. ടി. കെ, സിവിൽ പോലീസ് ഓഫീസർ എം. നിപുൻ എന്നിവരും ഉണ്ടായിരുന്നു.





