Kannur
പരിയാരത്ത് രണ്ട് മക്കളുമായി അമ്മ കിണറില്‍ ചാടിയ സംഭവത്തില്‍ ചികില്‍സയിലായിരുന്ന കുട്ടി ധ്യാന്‍കൃഷ്ണ(6)മരിച്ചു
10 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു.
ധനേഷ്-ധനജ ദമ്പതികളുടെ മകന് ധ്യാന്‍ കൃഷ്ണ(6)ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.അമ്മ ധനജ രണ്ട് മക്കളുമായി കിണറിലേക്ക് ചാടുകയായിരുന്നു.മറ്റൊരുകുട്ടി മെഡിക്കല്‍കോളേജില്‍ ചികില്‍സയിലാണ്.
സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു.മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്.





