Kannur
HomeNews

പയ്യാവൂർ എരുവേശ്ശിയിൽ സ്കൂട്ടർ പുഴയില്‍ വീണ് കാണാതായ ആൻ്റെണിയുടെ മൃതദേഹം കണ്ടെത്തി

7 Aug 20251 മിനിറ്റ് വായന
പയ്യാവൂർ എരുവേശ്ശിയിൽ സ്കൂട്ടർ പുഴയില്‍ വീണ് കാണാതായ ആൻ്റെണിയുടെ മൃതദേഹം കണ്ടെത്തി

 



പയ്യാവൂർ: ഏരുവേശ്ശി പുഴയില്‍ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്ബ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെ രാത്രി 9 മണിയോടെയാണ് ആൻ്റണിയുടെ മുച്ചക്രവാഹനം പുഴയില്‍ വീണത്.വാഹനം പുഴയിലേക്ക് വീണതിന് ഒരു കിലോമീറ്ററോളം താഴെ ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലില്‍ പയ്യാവൂർ പാറക്കടവ് ഭാഗത്ത് പുഴയില്‍ നിന്നാണ് ആൻ്റണിയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക