Kannur
HomeNews

കാഞ്ഞങ്ങാട് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

5 Aug 20251 മിനിറ്റ് വായന
കാഞ്ഞങ്ങാട് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട് :ട്രെയിനിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക് . കാഞ്ഞങ്ങാട് ചിത്താരി സ്വദേശി അബ്ദുൾ ജബാറിനാണ്(25) പരിക്കേറ്റത്.ഇന്നലെ രാത്രി 8 മണിയോടെ ചെറുവത്തൂർമടിവയലിലാണ് സംഭവം.

യുവാവിനെ  ആദ്യം കാഞ്ഞങ്ങാട്ജില്ലാശുപത്രിയിലും പിന്നീട് പരിയാരംമെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.പരിക്കേറ്റ യുവാവിനെ ആദ്യംതിരിച്ചറിഞ്ഞിരുന്നില്ല. റെയിൽവെ പൊലീസ്ഇൻസ്പെക്ടർ റജി കുമാർ,എസ്.ഐ പ്രകാശന്റെയും നേതൃത്വത്തിൽറെയിൽവെയുടെ വിവിധ വിഭാഗംഉദ്യോഗസ്ഥരും നാട്ടുകാരും ട്രെയിനിലെസ്ഥിരം യാത്രക്കാരും നടത്തിയപരിശ്രമത്തിനൊടുവിൽ രാത്രി 11മണിയോടെയാണ് യുവാവിനെതിരിച്ചറിയാനായത്. 

കാഞ്ഞങ്ങാട്സ്റ്റേഷനിൽ നിന്നും മാവേലി എക്സ്പ്രസിൽകണ്ണൂർ ഭാഗത്തേക്ക് കയറിയ യുവാവ്ചെറുവത്തൂരിൽ ഇറങ്ങി പിന്നാലെ വന്നമലബാർ എക്സ്പ്രസിൽകയറുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക്  യാത്ര ചെയ്യവെയാണ് അപകടത്തിൽപെട്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക