Kannur
സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
26 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചിറ്റാരിക്കാൽ: സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കാരമല സ്വദേശിയായ കണ്ടത്തിൽ ആൽബർട്ട് (20) ആണ് മരിച്ചത്.
അപകടം ചിറ്റാരിക്കാൽ–ചെറുപുഴ റോഡിലെ നയര പെട്രോൾ പമ്പിന് സമീപത്താണ് ഉണ്ടായത്. ട്രാവലര്‍ പെട്രോള്‍ പമ്പിലേക്ക് തിരിയുന്നതിനിടെ വന്ന സ്‌കൂട്ടര്‍ അടിയില്‍ പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





