കാപ്പാക്കേസിലും കവർച്ചക്കേ സിലും ഒളിവിൽ കഴിയവെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു; കണ്ണൂർ സ്വദേശികളായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

കാപ്പാക്കേസിലും കവർച്ചക്കേസിലും ഒളിവിൽ ക ഴിയവെ എ.ടി.എം സെക്യൂരിറ്റി ജീവനക്കാര നെ മർദിച്ചതിന് മൂന്ന് ആർ.എസ്.എസ് പ്രവ ർത്തകരെ തൃശൂരിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊലപാതക കേ സുകളിലടക്കം നിരവധി കേസുകളിൽ പ്രതി യായ ആർ.എസ്. എസ് പ്രവർത്തകൻ ചെ ണ്ടയാട് കുനുമ്മലിലെ കമലദളത്തിൽ ശ്യാം ജിത്ത്, പാനൂർ വള്ളങ്ങാട് സ്വദേശി യാദവ്, കണ്ണവം സ്വദേശി സൗരവ് എന്നിവരെയാണ് നാട്ടുകാർ പിടികൂടി ചേലക്കര പൊലീസിനെ ഏൽപിച്ചത്.
ശ്യാംജിത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ചേലക്കരയിൽ എ.ടി.എം സെക്യൂരി റ്റി ജീവനക്കാരനുമായി തർക്കമുണ്ടാവുക യും ജീവനക്കാരനെ ആക്രമിക്കുകയും ചെ യ്യുന്നത് കണ്ട നാട്ടുകാർ ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വയ നാട് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരി ധിയിൽനിന്ന് പയ്യന്നൂർ സ്വദേശിയുടെ കോ ടിക്കണക്കിന് രൂപ കവർന്ന കേസിൽ ഒളിവി ൽ കഴിയുകയായിരുന്ന പ്രതികളാണ് ശ്യാം ജിത്തും സൗരവും.
മാസങ്ങളായി ശ്യാംജിത്തിനെതിരെ കാപ്പാ വാറണ്ട് നിലവിലുണ്ട്. സൗരവിനെ അമ്പല വയൽ പൊലീസിനും ശ്യാംജിത്തിനെ പാനൂ ർ പൊലീസിനും കൈമാറി. യാദവിനെ സെ ക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസി ൽ പ്രതി ചേർത്ത് റിമാൻഡ് ചെയ്തു.
പാറാലിലെ സി.പി.എം നേതാവ് കണ്ണിപ്പൊ യിൽ ബാബു, കണ്ണവത്തെ എസ്.ഡി.പി. ഐ നേതാവ് സലാഹുദ്ദീൻ കൊലക്കേസു കളിൽ പ്രതിയാണ് ശ്യാംജിത്ത്. 2025 ഫെ ബ്രുവരി നാലിന് രാത്രി 9.20നാണ് പയ്യന്നൂർ സ്വദേശികളായ സനീഷും രാഹുലും സഞ്ച രിച്ച ഡസ്റ്റർ കാർ വയനാട് നന്മേനിയിൽ വെ ച്ച് ശ്യാംജിത്തിൻ്റെ നേതൃത്വത്തിൽ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞ് പണം കവ ർന്നത്.
1.05 കോടി രൂപ നഷ്‌ടപ്പെട്ടതായാണ് പരാ തി നൽകിയതെങ്കിലും 25 കോടി അക്രമിക ൾ പയ്യന്നൂർ സ്വദേശികളിൽനിന്ന് തട്ടിയെടു ത്തതായി പൊലീസ് അന്വേഷണത്തിൽ വ്യ ക്തമായിട്ടുണ്ട്. കവർച്ച കേസിന് പിന്നാലെ ശ്യാംജിത്ത് മുങ്ങുകയായിരുന്നു.





