Kannur
HomeNews

കണ്ണൂരിൽ കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു

3 Aug 20251 മിനിറ്റ് വായന
കണ്ണൂരിൽ കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു


 തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു.കരിമ്പം ഒറ്റപ്പാലനഗറിൽ സ്ട്രീറ്റ് നമ്പർ ഏഴ് റംഷീന മൻസിൽ വി.എം.അബ്ദുദുൽനാസറിൻരെ മകൻ പി.പി.മുഹമ്മദ് അസ്ലം (25)ന്റെ പേരിലാണ് കേസ്.

ഇന്ന് പുലർച്ചെ 2.30 ന് തളിപ്പറമ്പ് ഇൻസ്പെക്ടടർ പി.ബാബുമോൻ പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്.

അള്ളാംകുളം റോഡ് സ്ട്രീറ്റ് നമ്പർ 2-എ മർകാന സ്പോട്ട് ടർഫ് ഗ്രൗണ്ടിന് വടക്കുംഭാഗം റോഡരികിൽ പൊതുസ്ഥലത്തുവച്ചാണ് കഞ്ചാവ് നിറച്ച ബീഡിവലിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടിയത്.

എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ നവാസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക