Kannur
പോക്സോ കേസ്-പയ്യന്നൂരിലെ എം.ഉജിത്തിന് ഒരു വര്‍ഷം കഠിനതടവും കാല് ലക്ഷം രൂപ പിഴയും ശിക്ഷ.
12 Jul 20251 മിനിറ്റ് വായന

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ സ്വന്തം ലൈംഗികാവയവം കാണിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂര്‍ കൊറ്റി വാടികടപ്പുറം സ്വദേശി മിന്നാടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് എം.ഉജിത്തിനെയാണ്(25) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്.രാജേഷ് ശിക്ഷിച്ചത്.
2023 ആഗസ്ത് 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 15 കാരന് നേരെയാണ് ഉജിത്ത് ലൈംഗികാതിക്രമം നടത്തിയത്.
അന്നത്തെ പയ്യന്നൂര്‍ എസ്.എച്ച്.ഒ മെല്ബിന് ജോസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
എസ്.ഐ കെ.പി.അനില്‍ബാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.





