Kannur
HomeNews

കനത്ത മഴയിൽ ബ്രേക്ക് ചെയ്ത‌പ്പോൾ നിയന്ത്രണം തെറ്റി; സ്വകാര്യ ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

21 Jul 20251 മിനിറ്റ് വായന
കനത്ത മഴയിൽ ബ്രേക്ക് ചെയ്ത‌പ്പോൾ നിയന്ത്രണം തെറ്റി; സ്വകാര്യ ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


കണ്ണൂർ: മഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ പള്ളിക്കുന്നിലാണ് സംഭവം. പുഴാതി റോഡിലേക്ക് പെട്ടന്ന് ഓട്ടോ തിരഞ്ഞപ്പോൾ ബ്രേക്ക് ചവിട്ടിയ ബസിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. ഉടൻ തന്നെ ബസിനെ നിയന്ത്രണത്തിലാക്കാൻ ഡ്രൈവർക്ക് സാധിച്ചു. കാൽനട യാത്രക്കാരും സ്കൂട്ടർ യാത്രക്കാരനും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക