സീനിയോറിറ്റി പരിഗണിക്കാതെ പൊലീസുകാരെ സ്റ്റേഷനിലേക്ക് മാറ്റാൻ നീക്കം

കണ്ണൂർ: റൂറൽ ജില്ല ഹെഡ്‌ക്വാർട്ടേഴ്സിൽ ജോലി ചെയ്തുവരുന്ന പൊലീസുകാരിൽ നിലവിലുള്ള അസോസിയേഷൻ അനുകൂലികളായ പൊലീസു കാരെ സീനിയോറിറ്റി പരിഗണിക്കാതെ സ്റ്റേഷൻ സ്ഥലം മാറ്റത്തിന് നീക്കം. പൊലീസ് അസോസി യേഷൻ സംഘടന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനു ള്ള നീക്കമാണിതെന്ന ആരോപണവുമായി യു. ഡി.എഫ് അനുകൂല അസോസിയേഷൻ രംഗ ത്തുവന്നു. സ്ഥലംമാറ്റം സംബന്ധിച്ച് ആദ്യമിറ ക്കിയ ഉത്തരവ് മാറ്റി രണ്ടാമത് മറ്റൊരു ഉത്തരവ് ഇറക്കിയത് ഇതിൻ്റെ ഭാഗമാണെന്നാണ് ആരോപ ണം.
ജില്ല പൊലീസ് മേധാവിക്കുവേണ്ടി ആദ്യമിറക്കിയ ഉത്തരവിൽ കണ്ണൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വന്നിട്ടുള്ള നിലവിലുള്ള സി.പി.ഒ ഒഴിവുകളിലേക്ക് ഡി.എച്ച്.ക്യു ക്യാമ്പ്, കണ്ണൂർ റൂ റലിൽ പ്രവൃത്തിയെടുത്തുവരുന്ന സി.പി.ഒമാരെ നിയമിക്കുന്നതിനായി ഡി.എച്ച്.ക്യു ക്യാമ്പിലുള്ള സീനിയറായിട്ടുള്ള (സീനിയോറിറ്റി പ്രകാരം) സി. പി.ഒമാരുടെ വിവരങ്ങൾ ശേഖരിച്ച് അയക്കണമെ ന്നാണുള്ളത്.
എന്നാൽ, ആദ്യത്തെ ഉത്തരവ് തിരുത്തി രണ്ടാമ തിറങ്ങിയ ഉത്തരവിൽ ഡി.എച്ച്.ക്യു ക്യാമ്പിലു ള്ള സീനിയറായിട്ടുള്ള എന്നതിനുപകരം ഡി.എ ച്ച്.ക്യു ക്യാമ്പിലുള്ള (ആക്ടീവ്) ഡ്യൂട്ടി ചെയ്തുവ രുന്ന സി.പി.ഒമാരുടെ വിവരങ്ങൾ എന്നാക്കി മാറ്റി യിരുന്നു. ഇത് സീനിയോറിറ്റി മാനദണ്ഡങ്ങൾ പ രിഗണിക്കാതെ സ്റ്റേഷൻ ട്രാൻസ്ഫർ നടത്താനു ള്ള നീക്കമാണെന്നാണ് ആരോപണം.
ഒരു സ്റ്റേഷനിൽ മൂന്നു വർഷം പൂർത്തിയായ പൊലീസുകാർ നിർബന്ധമായും ജനറൽ ട്രാ ൻസ്ഫറിൽ പങ്കെടുത്ത് മറ്റ് സ്റ്റേഷനുകളിലേക്ക് മാറാൻ അതാത് യൂനിറ്റിലെ മേലധികാരികൾ ശ്ര ദ്ധിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. റൂറ ൽ ജില്ല രൂപവത്കരിച്ച് അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും ഡി.എച്ച്.ക്യുവിൽ നാലര വർഷ ത്തിലേറെ ജോലി ചെയ്തുവരുന്ന നിരവധി പേരു ണ്ട്.
നാലും അഞ്ചും വർഷം ഇവിടെ ജോലി ചെയ്തു വരുന്ന പൊലീസുകാരെ സീനിയോറിറ്റി മാനദ ണ്ഡമാക്കി പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റാ തെ ഡി.എച്ച്.ക്യൂവിലെ ജൂനിയർമാരെ മാറ്റാനാ ണ് നീക്കം നടക്കുന്നതെന്നാണ് ആരോപണം. ലൈറ്റ് ഡ്യൂട്ടിയും ഓഫിസ് ഡ്യൂട്ടിയും ഉൾപ്പെടെ മൂന്ന് മുതൽ അഞ്ചുവർഷം ഡി.എച്ച്.ക്യൂവിൽ ഡ്യൂട്ടി ചെയ്തവരെ തൽസ്ഥാനത്ത് നിലനിർത്താ നും നീക്കം നടക്കുന്നുണ്ട്.
നിലവിൽ സ്പെഷൽ യൂനിറ്റിൽ യൂനിഫോമിടാ തെ അഞ്ചു വർഷത്തോളം ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് ആരോപണം. അസോ സിയേഷൻ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യ ത്തിലാണ് പുതിയ നീക്കമെന്നതാണ് വലിയ ചർ ച്ചക്കിടയാക്കിയിട്ടുള്ളത്.





