Kannur
HomeNews

'മിണ്ടിയാൽ കുത്തിക്കൊല്ലും' : കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയുടെ കൊലവിളി; 'വെള്ളത്തിൽ മുങ്ങി, ശ്വാസം കിട്ടാതായപ്പോൾ പൊങ്ങി'

25 Jul 20251 മിനിറ്റ് വായന
'മിണ്ടിയാൽ കുത്തിക്കൊല്ലും' :  കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയുടെ കൊലവിളി; 'വെള്ളത്തിൽ മുങ്ങി, ശ്വാസം കിട്ടാതായപ്പോൾ പൊങ്ങി'

 


കണ്ണൂർ പിടിയാലാകുമെന്ന്ഉറപ്പായപ്പോഴും കൊലഭീഷണി മുഴക്കി ഗോവിന്ദച്ചാമി. തളാപ്പിലെ കുമാർ ബിൽഡിങ്ങിൻ്റെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ കണ്ട നാഷനൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫിസിലെ

സുരക്ഷാ ജീവനക്കാരൻ എം. ഉണ്ണികൃഷ്ണനോടാണ് ഗോവിന്ദച്ചാമി കുത്തിക്കൊല്ലുമെന്നു പറഞ്ഞത്.

തളാപ്പ് പരിസരത്ത് ഗോവിന്ദച്ചാമിയുണ്ടെന്നു വിവരം വന്നതോടെയാണ് ഈ കെട്ടിടത്തിന്റെ പരിസരത്ത് പരിശോധന നടത്തിയതെന്ന് ഉണ്ണികൃഷ്ണൻ  പറഞ്ഞു.

"ആദ്യം കിണറിൻ്റെ പരിസരത്ത് വന്നു നോക്കുന്നതിനിടെ ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വിവരം വന്നു. ഇതോടെ ഇവിടെനിന്നു പോയി. എന്നാൽ അൽപ്പസമയം കഴിഞ്ഞപ്പോൾ കിട്ടിയില്ലെന്ന വിവരം വന്നതോടെ വീണ്ടും ഇവിടെ വന്ന് കിണറ്റിൽ നോക്കുകയായിരുന്നു. അപ്പോഴാണ് ഗോവിന്ദച്ചാമി കിണറ്റിലെ വെള്ളത്തിൽനിന്നു പൊന്തിയത്. ആളുകൾ വരുന്നതു കേട്ട് വെള്ളത്തിലേക്കു മുങ്ങിയതായിരിക്കാം. ശ്വാസം കിട്ടാതെ വന്നതോടെ വെള്ളത്തിൽനിന്നു പൊന്തിയപ്പോഴാണ് ഞങ്ങൾ കണ്ടത്. കയറിൽ പിടിച്ച് കിണറിൻ്റെ പടവിൽ നിൽക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഞങ്ങളെ കണ്ട ഉടൻ ഗോവിന്ദച്ചാമി "മിണ്ടിയാൽ കുത്തിക്കൊല്ലുമെന്നു' പറഞ്ഞു. ഇതോടെ ഞങ്ങൾ ബഹളം വച്ചു. അപ്പോഴേക്കും ആളുകളും പൊലീസും ഓടിയെത്തുകയായിരുന്നു. തുടർന്നു കയറിൽ പിടിച്ചു വലിച്ചു കയറ്റുകയായിരുന്നു''ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക