Kannur
വെള്ളപ്പൊക്ക ഭീഷണി; ജാഗ്രത നിർദ്ദേശം
27 Jul 20251 മിനിറ്റ് വായന

കണ്ണൂർ: ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാലും കക്കുവ പുഴ കര കവിഞ്ഞതിനാലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. പായം, വിളമന, കരിക്കോട്ടക്കരീ, അയ്യങ്കുന്ന് വില്ലേജുകളിൽ തുടർച്ചയായുള്ള വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഔദ്യോഗിക സംവിധാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു.





