Kannur
HomeNews

ഇരിട്ടി താലൂക്ക് ആശുപത്രി; ചോർന്നൊലിക്കുന്ന ബ്ലോക്കിൽ നിന്ന് മൂന്ന് ഓഫിസുകൾ മാറ്റാൻ നടപടി

12 Jul 20251 മിനിറ്റ് വായന
ഇരിട്ടി താലൂക്ക് ആശുപത്രി; ചോർന്നൊലിക്കുന്ന ബ്ലോക്കിൽ നിന്ന് മൂന്ന് ഓഫിസുകൾ മാറ്റാൻ നടപടി

 


ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ചോർ ന്നൊലിക്കുന്ന പഴയ ഒ.പി ബ്ലോക്കിലെ മൂന്ന് ഓ ഫിസുകൾ മാറ്റാൻ നടപടി. കെട്ടിടം നിർമിച്ച് 15 കൊല്ലം പൂർത്തിയാകുന്നതിനിടയിലാണ് ഇരുനി ല കെട്ടിടം അപകടാവസ്ഥയിലായിരിക്കുന്നത്.

2009ൽ ഉദ്ഘാടനം ചെയ്‌ത ബ്ലോക്കിന്റെ മുകളി ലത്തെ നിലയിൽ പ്രവർത്തിക്കുന്ന താലൂക്കാശു പത്രി ഓഫിസും പൊതുജനാരോഗ്യ വിഭാഗം പ്ര വർത്തിക്കുന്ന കെട്ടിട ഭാഗവുമാണ് അപകടാവ സ്ഥയിലായത്. പൊതുജനാരോഗ്യ വിഭാഗം പ്രവ ർത്തിക്കുന്ന മൂന്നു മുറികൾ ചോർന്നൊലിക്കുക യാണ്.

ഫയലുകളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെ നന യാതിരിക്കാൻ മേശപ്പുറത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊ ണ്ട് മൂടി വെച്ചിട്ടുണ്ട്. മുകൾഭാഗത്തെ കോൺക്രീ റ്റിന് വിള്ളലും കെട്ടിടത്തിൻ്റെ ചുമരുകളിലെ കല്ലു കൾ ഇളകിയ നിലയിലുമാണ്. ജീവനക്കാർ പേടി യോടെയാണ് കഴിയുന്നത്. ദന്തരോഗ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ താ ഴത്തെ നിലയിൽ ലാബും അനുബന്ധ സംവിധാ നങ്ങളും പ്രവർത്തിക്കുന്നുണ്ട്.

മുന്നിലുള്ള കൂറ്റൻ ടാങ്കും പമ്പ് ഹൗസും കാലപ്പഴ ക്കത്താൽ അപകട ഭീഷണിയിലാണ്. കിഫ്ബിയി ൽ മൂന്നു കോടി രൂപ ചെലവിൽ പുതിയ ബ്ലോക്ക് നിർമിച്ചപ്പോഴാണ് പഴയ കെട്ടിടത്തിൽ നിന്നും ഒ. പി ബ്ലോക്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ചെറിയ കലത്തിനുള്ളിൽ കെട്ടിടത്തിന് സംഭവിച്ച ബലക്ഷയം നിർമാണത്തിലെ അപാകത മൂലം ഉ ണ്ടായതാണ്. നഗരസഭ എൻജിനിയറിങ് വിഭാഗം കെട്ടിടത്തിൽ പരിശോധന നടത്തിയതിനെ തുടർ ന്നാണ് ഉടൻ ഓഫിസ് മുറികൾ മാറ്റാൻ നിർദേശി ച്ചത്.

മുറിക്കുള്ളിൽ ചോർച്ചയില്ലാത്ത ഭാഗം ഇല്ലെന്ന താണ് അവസ്ഥ. കെട്ടിടത്തിൻ്റെ ഭിത്തിയിൽ നി ന്നും ചുമരുകളിൽ നിന്നും വെള്ളം മുറികളിലേക്ക് പതിക്കുന്നുമുണ്ട്. ഏത് നിമിഷവും നിലം പൊ ത്താവുന്ന നിലയിലാണ് കെട്ടിടം.


ഇതിന് മുന്നിലാണ് വാഹന പാർക്കിങ്. ഐ.പി യിലുള്ള രോഗികളെ കാണാൻ എത്തുന്നവരും മ റ്റും നിൽക്കുന്നതും ഇവിടെയാണ്. മേൽക്കൂരയി ലെ കമ്പികൾ മുഴുവൻ തുരുമ്പിച്ച് നിൽക്കുകയാ ണ്. ഭിത്തി കെട്ടിയ കല്ലുകളും ഇളകിയതിനാൽ ഏത് നിമിഷവും അടർന്നു വീഴാവുന്ന നിലയിലാണ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക