ജയിൽ ചാടാൻ മാസങ്ങളുടെ ആസൂത്രണം;ഭാരം കുറച്ചു, ഉപ്പ് ഉപയോഗിച്ച് കമ്പി തുരുമ്പിപ്പിച്ചു...

ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് മാസങ്ങള് നീണ്ട തയ്യാറെടുപ്പ്. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു.ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലിൽ വെളിച്ചമില്ല. 1.10-ന് ഒരു വാർഡൻ വന്ന് ടോർച്ചടിച്ച് നോക്കിയപ്പോൾ പുതച്ചുമൂടിയ നിലയിൽ രൂപമുണ്ടായിരുന്നു. ജയിലിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
അവിടെനിന്നും ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്പികൾ മുറിക്കാനുളള ശ്രമം നടത്തി. ഉപ്പുവെച്ച് കമ്പികൾ തുരുമ്പടിപ്പിച്ചു. രണ്ട് വലിയ ഡ്രമ്മുകൾ വെച്ച് ഫെൻസിംഗ് കമ്പിയിൽ തുണികൾ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്.






