Kannur
ഇരിട്ടി എടക്കാനം റിവർ വ്യൂ പോയിന്റിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം നാട്ടുകാരായ അഞ്ച് പേർക്ക് പരിക്ക്
14 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എടക്കാനം റിവർ വ്യൂ പോയിന്റിൽ സായുധ സംഘത്തിന്റെ ആക്രമണം. സമീപവാസികളായ ആളുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. മൂന്നു വാഹനങ്ങളിലായി ആയുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ നാട്ടുകാരായ അഞ്ചു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജി കുറ്റിയാടൻ (47), കെ. കെ. സുജിത്ത് (38), ആർ. വി. സതീശൻ (42 ),കെ. ജിതേഷ് (40 ), പി. രഞ്ജിത്ത് (29) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





