യോഗാ പരിശീലനം സമാപിച്ചു.

ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെന്റർ ഏഴോം ആയൂർവേദ ഡിസ്പെൻസറിയുടെ ആയുഷ് പദ്ധതിയുമായി സഹകരിച്ചു സംഘടിപ്പിച്ചനടത്തിയ രണ്ടാമത് ബാച്ച് ഏകമാസ യോഗാ പരിശീലന പരിപാടി സമാപിച്ചു. ശാസ്ത്ര പ്രസിഡണ്ട് പ്രൊഫ. എ.ജമാലുദ്ദീന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി ഏഴോംഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൻ പി.സുലോചന ഉദ്ഘാടനം ചെയ്തു.
ഏഴോം ആയൂർവേദ ഡിസ് പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബേബി സുഭദ മുഖ്യഭാഷണം നടത്തി.
മനുഷ്യ മനസും ശരീരവും കാലത്തിനും പ്രകൃതിപ്രതിഭാസങ്ങൾക്കും അനുസൃതമായി പാലിച്ചു പോരുന്ന ജൈവ താളത്തെ കാത്തുസൂക്ഷിച്ചാൽ അരോഗദൃഢതയോടും സന്തോഷത്തോടുംദീർഘകാലം ജിവിക്കാമെന്നും അതിന് യോഗ ഏറെ പ്രയോജനപ്പെടുമെന്നും മുഖ്യ ഭാഷക അഭിപ്രായപ്പെട്ടു.
പരിപാടിയിൽ മികച്ച യോഗാപഠിതാവ് ഇ. എൻ. സന്ദീപിനെയുംയോഗ തെറാപ്പിസ്റ്റ് ഡോ.എം.വി. ഭാവനയേയും ആദരിച്ചു. ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം, പി.പി. കുഞ്ഞിരാമൻ, ബി.ദാമോദരൻമാസ്റ്റർ,
ശാസ്ത്ര ഫാമിലി കൗൺസലർ ഷിജില ബർണാഡ്, പപ്പൻ ചെറുതാഴം, വി ചന്തുക്കുട്ടി മാസ്റ്റർ, എം പി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ബിൻസിമരിയ, അക്ഷര രമേഷ്, റിനിത റസാഖ്, നസീമ മുഹമ്മദ്, സത്യവതി.എ, ബബിത കുമാരി. ആർ ജിഷാദ് ജമാൽ തുടങ്ങിയവർ യോഗവരുത്തിയ ശാരീരിക മാനസിക മേൻമാനുഭവങ്ങൾ പങ്കിട്ടു.





