Kannur
HomeNews

പരിയാരത്ത് ട്രോമാകെയർ കേന്ദ്രം വൈകാതെ

2 Jul 20251 മിനിറ്റ് വായന
പരിയാരത്ത് ട്രോമാകെയർ കേന്ദ്രം വൈകാതെ

 

 പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ട്രോമാകെയർ ഉൾപ്പെടെയുള്ള നിർമാണത്തിനുള്ള പദ്ധതി ഫയൽ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണെന്നും അനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കാനാകുമെന്നും ആരോഗ്യവകുപ്പ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാതല അവലോകനയോഗത്തിൽ വകുപ്പ് സെക്രട്ടറിയാണിത് അറിയിച്ചത്‌. കിഫ്ബി സഹായധനത്തോടെ ചെയ്തിരുന്ന പ്രവൃത്തികളിൽ ട്രോമാകെയർ നിർമാണത്തിനുള്ള രൂപരേഖ പുതുക്കി സാമ്പത്തികാനുമതിക്കായി കിഫ്ബിയിൽ നൽകാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. അറ്റകുറ്റപ്പണികളുടെ 85 ശതമാനം പൂർത്തീകരിച്ചു. മലിനജല സംസ്കാരണ പ്ലാന്റിന്റെ നവീകരണപ്രവൃത്തി പുരോഗമിക്കുന്നു.

രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനായി ഹൗസിങ് ബോർഡ് ആശ്വാസഭവന നിർമാണപ്രവൃത്തി തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ ഹോസ്റ്റൽ നിർമാണത്തിനായി 22.71 കോടി രൂപയുടെ സമഗ്ര ഭരണാനുമതിയും ഫെയ്‌സ് വർക്കുകൾക്കായി മൂന്നുകോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക