Kannur
HomeNews

തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തിലെ വെങ്കല ശിവശില്പം നാളെ അനാച്ഛാദനം ചെയ്യും

4 Jul 20251 മിനിറ്റ് വായന
തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തിലെ വെങ്കല ശിവശില്പം നാളെ അനാച്ഛാദനം ചെയ്യും

 




തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ രാജരാജേശ്വരക്ഷേത്രത്തിൽ സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ  വെങ്കല ശിവശില്പം ജൂലായ് അഞ്ചിന് വൈകുന്നേരം നാല് മണിക്ക് കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ  അനാച്ഛാദനം ചെയ്യും. പ്രമുഖ വ്യവസായിയായ മൊട്ടമ്മൽ രാജൻ ക്ഷേത്രത്തിന് സമർപ്പിച്ച 14 അടി ഉയരമുള്ള ശിവശില്പം  വെങ്കലവും സൈൻലസ് സ്റ്റീലും ഉൾപ്പടെ 4000 കിലോ ഭാരമുള്ളതുമാണ് ഇന്ത്യയിലെ ആദ്യത്തെ, 14 അടി ഉയരമുള്ള ശിവൻറെ വെങ്കലത്തിലുള്ള പൂർണ്ണ കായ പ്രതിമയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ  അനാച്ഛാദനം ചെയ്യുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ശില്പം നിർമ്മിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക