പിലാത്തറ -പഴയങ്ങാടി -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ കുഴികൾ താൽകാലികമായി അടക്കുന്ന പ്രവൃത്തി ആരംഭിച്ചു

പിലാത്തറ: പിലാത്തറ -പഴയങ്ങാടി -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ കുഴികൾ താൽകാലികമായി അടക്കുന്ന പ്രവൃത്തി ആരംഭിച്ചു. മഴ കുറയുന്ന സമയങ്ങളിൽ താൽകാലികമായി കുഴി അടക്കാനാണ് തീരുമാനം എന്ന് എം.വിജിൻ എം.എൽ.എ ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു.
നിലവിൽ 18 കോടി രൂപ പിലാത്തറ - പഴയങ്ങാടി-പാപ്പിനിശേരി കെ.എസ്.ടി.പി റോഡിന്റെ നവീകരണത്തിന് സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു. പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെ 21. കി.മി മെക്കാഡം ടാറിംഗ് ചെയ്ത് റോഡ് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലിങ്കർ ലൈറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ റോഡ് സേഫ്റ്റി പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴ കുറയുന്ന മുറക്ക് പ്രസ്തുത പ്രവൃത്തി ആരംഭിച്ച് വേഗത്തിൽ പൂർത്തികരിക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.





